26 April Friday

കോവിഡ്‌ പ്രതിരോധത്തിൽ സജീവമാകുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കോഴിക്കോട്‌
കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പാർടി പ്രവർത്തകരും ബഹുജന സംഘടനാ പ്രവർത്തകരും സജീവമായി ഇടപെടാൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആഹ്വാനംചെയ്‌തു. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മരുന്നും ഭക്ഷണവും മറ്റ്‌ സഹായങ്ങളും എത്തിക്കാൻ രംഗത്തിറങ്ങണം. 
ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കണം. രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനും ഓൺലൈൻ ചികിത്സക്ക് സൗകര്യമൊരുക്കാനും ഹെൽപ്പ് ഡെസ്കുകളിൽനിന്ന് സഹായം നൽകുന്നതിനും പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top