19 April Friday

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കോഴിക്കോട്‌ 
കേന്ദ്ര സർക്കാരിന്റെ വികലമായ നയങ്ങൾക്കെതിരായ ദേശീയ പണിമുടക്കിന്  റിട്ട. സർക്കാർ കോളേജധ്യാപക സംഘടന  കെജിസിആർടിഡബ്ല്യുഎ ജില്ലാ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  സംസ്ഥാന സെക്രട്ടറി പ്രൊഫ. വി എം ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ബി കെ വിജയൻ അധ്യക്ഷനായി.  ഡിജിറ്റൽ ഡയറക്ടറി സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. കെ കെ വിശ്വനാഥൻ പ്രകാശിപ്പിച്ചു. റിപ്പോർട്ടും കണക്കും ജില്ലാ സെക്രട്ടറി പ്രൊഫ. എം അബ്ദുറഹ്മാൻ അവതരിപ്പിച്ചു. ഡോ. ജെ പ്രസാദ്, ഡോ. രഘുദാസ്, ഡോ. ഓമനാ പങ്കൻ എന്നിവർ സംസാരിച്ചു. ഡോ. അൽഫോൻസാ സേവ്യർ സ്വാഗതവും ഡോ. എം പത്മിനി നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: പ്രൊഫ. ബി കെ വിജയൻ (പ്രസിഡന്റ്‌) പ്രൊഫ. എം അബ്ദുറഹ്മാൻ(സെക്രട്ടറി), ഡോ. ജമാൽ മുഹമ്മദ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top