19 April Friday

അഴിമതിക്കെതിരെ
വിജിലന്‍സിന്റെ
‘സിവിൽ ഡെത്ത്'

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
കോഴിക്കോട് 
അഴിമതിക്ക് കൂട്ടുനിന്ന സർക്കാർ ജീവനക്കാരന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ വരച്ചുകാട്ടി വിജിലൻസിന്റെ ബോധവൽക്കരണ നാടകമായ സിവിൽ ഡെത്ത്. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലെ എൻജിനിയേഴ്‌സ് ഹാളിൽ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി.
 കൈക്കൂലി ശീലമാക്കിയ മുൻ സർക്കാർ ജീവനക്കാരന്റെ പ്രേരണയാൽ മകളുടെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വിജിലൻസിന്റെ പിടിയിലാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന തകർച്ചയുമാണ് നാടകത്തിന്റെ പ്രമേയം. കൈക്കൂലി നേരിട്ട് വാങ്ങുന്നതിനുപകരം ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ഇത് പിടികൂടാനുള്ള വിജിലൻസിന്റെ പുതിയ തന്ത്രങ്ങളും നാടകത്തിലൂടെ കാഴ്ചക്കാരിൽ എത്തിച്ചു.  
വിജിലൻസിന്റെ വിവിധ യൂണിറ്റുകളിൽ ജോലിചെയ്യുന്ന എം ഷറഫുദ്ദീൻ, കെ  ജുമുദ്ദീൻ, ദീപക് ജോർജ്, എസ് ആർ ദേവി, സിബി പോൾ, എസ് വി ജയകുമാർ, എസ് ഗിരീഷ് കുമാർ, ഷിബ കുമാരി, ഹരികൃഷ്ണൻ, കെ പി ശ്രീജിത്ത് എന്നിവരാണ് അഭിനേതാക്കളായി വേദിയിലെത്തിയത്. 
നാടകപ്രവർത്തകനായ അസീം അമരവിളയാണ് സംവിധാനം നിർവഹിച്ചത്. വിജിലൻസ് സബ് ഇൻസ്‌പെക്ടറായ കെ നജുമുദ്ദീന്റേതാണ് രചന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top