29 March Friday

ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രദേശങ്ങളെ രണ്ടാക്കി വിഭജിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ടി കെ ചന്ദ്രൻ

കൊയിലാണ്ടി
ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രദേശങ്ങളെ രണ്ടാക്കി വിഭജിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന്‌ സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  
നന്തി - ചെങ്ങോട്ടുകാവ് ബൈപാസിലും  വെങ്ങളം വരെയുള്ള ഭാഗത്തിനിടയിലും അലൈൻമെന്റ്‌ പ്രകാരം  പ്രദേശത്തെ  രണ്ടായി വിഭജിക്കുന്നുണ്ട്‌.  അവിടങ്ങളിൽ അടിപ്പാതയോ ട്രാഫിക് ജങ്ഷനോ സ്ഥാപിക്കണം. പൊതുചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ, സംസ്ഥാന കമ്മറ്റിയംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം പി വിശ്വൻ, ജില്ലാ കമ്മിറ്റിയംഗം കെ ദാസൻ എന്നിവർ മറുപടി പറഞ്ഞു.
സി അശ്വനി ദേവ്, എ എം സുഗതൻ, പി കെ ഭരതൻ, കെ ഗീതാനന്ദൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എ സി ബാലകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കുഞ്ഞമ്മദ്, എം മെഹബൂബ്, ജില്ലാ കമ്മിറ്റിയംഗം ടി ചന്തു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
കൊയിലാണ്ടിയിൽ ടി കെ ചന്ദ്രൻ ഏരിയാ സെക്രട്ടറി
കൊയിലാണ്ടി
സിപിഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ടി കെ ചന്ദ്രനെ  തെരഞ്ഞെടുത്തു.  എ എം സുഗതൻ, സി അശ്വനി ദേവ്, പി ബാബുരാജ്, പി കെ ബാബു, കെ രവീന്ദ്രൻ, കെ സത്യൻ, കെ ഷിജു, ടി വി ഗിരിജ, എൽ ജി ലിജീഷ്, എ സി ബാലകൃഷ്ണൻ, പി സി സതീഷ് ചന്ദ്രൻ, എം നൗഫൽ, ബേബി സുന്ദർരാജ്, കെ ടി സിജേഷ്, ആർ കെ അനിൽകുമാർ, ബി പി ബബീഷ്, എൻ കെ ഭാസ്കരൻ, പി വി അനുഷ, അനിൽ പറമ്പത്ത്, വി എം ഉണ്ണി എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top