25 April Thursday

കുന്നമംഗലത്ത്‌ പുഴയോരംവഴി ബൈപാസ്‌ നിർമിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

പി ഷൈപു

കുന്നമംഗലം 

ട്രാഫിക്‌ ബ്ലോക്ക്‌ നിത്യസംഭവമായി മാറിയ കുന്നമംഗലത്ത്‌  പുഴയോരത്തുകൂടെ (പടനിലം മുതൽ കാരന്തൂർ വരെ) ബൈപാസ്‌ നിർമിക്കണമെന്ന്‌ സിപിഐ എം കുന്നമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും സഹായകമാകുന്ന തരത്തിൽ ബസ്‌സ്റ്റാൻഡിന്‌ സമീപം ഫ്‌ളൈ ഓവർ നിർമിക്കണമെന്നും ആവശ്യപ്പെട്ടു. 
ചർച്ചകൾക്ക്‌ കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി, ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി വി വിനോദ്‌ കുമാർ എന്നിവർ മറുപടി പറഞ്ഞു. പി ഷൈപു, ഓളിക്കൽ ഗഫൂർ, കെ കൃഷ്‌ണൻകുട്ടി, ഷാജി പുത്തലത്ത്‌, വി പി രവീന്ദ്രൻ എന്നിവർ പ്രമേയങ്ങളും ടി പി മാധവൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജോർജ്‌ എം തോമസ്‌, സി ഭാസ്‌കരൻ, വി പി കുഞ്ഞികൃഷ്‌ണൻ, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ രമേശ്ബാബു, ടി വിശ്വനാഥൻ, പി കെ പ്രേമനാഥ്‌ എന്നിവർ സംസാരിച്ചു.
കുന്നമംഗലത്ത്‌ പി ഷൈപു ഏരിയാ സെക്രട്ടറി
കുന്നമംഗലം
സിപിഐ എം കുന്നമംഗലം ഏരിയാ സെക്രട്ടറിയായി പി ഷൈപുവിനെ തെരഞ്ഞെടുത്തു. ഇ വിനോദ്‌ കുമാർ, വി സുന്ദരൻ, എം കെ മോഹൻദാസ്‌, ടി കെ മുരളീധരൻ, കെ അബിജേഷ്‌, കെ ശ്രീധരൻ, പി അനിത, ഷാജി പുത്തലത്ത്‌, എം വേണു, വി അനിൽ കുമാർ, സി ഉഷ, എ പുരുഷോത്തമൻ, വി പി രവീന്ദ്രൻ, ഓളിക്കൽ  ഗഫൂർ, എം എം സുധീഷ്‌ കുമാർ, ഇ എൻ പ്രേമനാഥൻ, പി പ്രസാദ്‌, കെ എം ഗണേശൻ, എ സി അജയ്‌ എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top