27 April Saturday

തലശേരി–-മൈസൂർ പാത: 
ആകാശ സർവേ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
നാദാപുരം 
തലശേരി–-മൈസൂർ പാതയുടെ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള ആകാശ സർവേ തുടങ്ങി. കോഴിക്കോട്‌ ചെക്യാട്, വളയം വാണിമേൽ പഞ്ചായത്തുകളിലെ വിലങ്ങാട്, കണ്ടിവാതുക്കൽ, അഭയഗിരി പ്രദേശങ്ങളിലെ മാപ്പിങ്‌ ആണ് ആകാശ സർവേയിലൂടെ നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ജിയോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ടാണ് കൊങ്കൺ റെയിൽവേക്കുവേണ്ടി സർവേ നടത്തുന്നത്. അലൈൻമെന്റ്‌ നിശ്ചയിച്ച ഭൂപ്രദേശങ്ങളിലൂടെ ഹെലികോപ്‌ടറിൽ സഞ്ചരിച്ചാണ് വിവരശേഖരണം. സുൽത്താൻ ബത്തേരിയാണ് ഹെലിപ്പാഡ് ബേസ് ഗ്രൗണ്ട്‌. 
തലശേരി–--മൈസൂർ പാത യാഥാർഥ്യമായാൽ തലശേരി- മാനന്തവാടി വഴി മൈസൂരിലേക്ക് പരമാവധി 240 കിലോ മീറ്ററാകും. ഷൊർണൂരിൽനിന്ന് തലശേരിയിലെത്താൻ 154 കിലോമീറ്ററാണ് ദൂരം. 
തലശേരി, -കൂത്തുപറമ്പ്, വാഴമലവഴി കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കൽ, ആയോട്, ചിറ്റാരി വഴി കോളിപ്പാറ, കൂത്താടി, വായാട് വഴി വയനാട്ടിലൂടെ മൈസൂരിൽ  എത്തുന്നതാണ്‌ റെയിൽപ്പാത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top