06 May Monday
വനിതാ പൊലീസ്‌ സ്റ്റേഷൻ സുവർണ ജൂബിലി

സ്‌ത്രീ സുരക്ഷ, കുട്ടികളുടെ 
സുരക്ഷ ശിൽപ്പശാല ഇന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023
കോഴിക്കോട്‌
സിറ്റി വനിതാ പൊലീസ്‌ സ്‌റ്റേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 മുതൽ 27 വരെ കുട്ടികളും സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശിൽപ്പശാല സംഘടിപ്പിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ രാജ്‌പാൽ മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25ന്‌ രാവിലെ 10ന്‌ മജസ്‌റ്റിക്‌ ഓഡിറ്റോറിയത്തിൽ  സൈബർ ഇടങ്ങളിലെ കുട്ടികളുടെ സുരക്ഷ വിഷയത്തിൽ ‘കൂട്ട്‌’ ശിൽപ്പശാല മനുഷ്യാവകാശ കമീഷൻ  ചെയർമാൻ കെ ബൈജുനാഥ്‌ ഉദ്‌ഘാടനംചെയ്യും. കുട്ടികളുടെ സുരക്ഷ,  സൈബർ ഇടങ്ങളിൽ കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, ഇന്റർനെറ്റ്‌ അടിമത്തം, മയക്കുമരുന്നിന്റെ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങൾ, ഓൺലൈൻ ഗെയിം തുടങ്ങിയ വിഷയങ്ങളിൽ  ക്ലാസ്‌ ഉണ്ടാകും. 
26ന്‌ രാവിലെ 10ന്‌ സ്‌ത്രീ സുരക്ഷ സെമിനാർ ‘വിങ്‌സ്‌’ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനംചെയ്യും. സ്‌ത്രീകൾ നേരിടുന്ന ശാരീരിക–- മാനസിക വിഷയങ്ങൾ, ഗാർഹിക പീഡന നിരോധന നിയമം, സൈബർ ചൂഷണങ്ങൾ, നിയമ വഴികൾ എന്നിവയിൽ വിദഗ്‌ധർ ക്ലാസെടുക്കും.  27ന്‌ വൈകിട്ട്‌ നാലിന്‌ സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യും. 
വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ ഇ ബൈജു, സ്‌പെഷ്യൽ ബ്രാഞ്ച്‌ അസി. കമീഷണർ എ ഉമേഷ്‌, അസി. പൊലീസ്‌ കമീഷണർ പി ബിജുരാജ്‌, വനിതാ പൊലീസ്‌ സ്‌റ്റേഷൻ എസ്‌ഐ കെ തുളസി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top