07 May Tuesday

കോഴിക്കോട്‌ നിപാ വിമുക്തം; 
പ്രഖ്യാപനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023
കോഴിക്കോട് 
ജില്ല നിപാ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ച് ഉദ്ഘാടനവും വ്യാഴം പകൽ 2.30ന് ഗവ. മെഡിക്കൽ കോളേജിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. മെഡിക്കൽ കോളേജ് അറോറ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളാവും. 
പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ആദരിക്കും. നിപായുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്താൻ ആരോഗ്യം, കാർഷിക വികസന ക്ഷേമം, മൃഗസംരക്ഷണം, വനം വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ച്  ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനംചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top