07 May Tuesday

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്‌റ്റ്‌ 
താമരശേരി ഗ്രൗണ്ടിലാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023
കുന്നമംഗലം 
കൊടുവള്ളി റീജണൽ ഓഫീസ് പരിധിയിലെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ദൂരെയുള്ള അരീക്കോട് എരഞ്ഞിമാവിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്നും താമരശേരി ടെസ്റ്റ് ഗ്രൗണ്ടിൽ ഫിറ്റ്നസ് പരിശോധന നടത്തണമെന്നും ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു കുന്നമംഗലം  ഏരിയാ സമ്മേളനം അധികൃതരോട്‌ ആവശ്യപ്പെട്ടു.
 കെട്ടാങ്ങൽ ഇ എം എസ് ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനംചെയ്തു.  സ്വാഗതസംഘം ചെയർമാൻ എ കെ ടി ചന്ദ്രൻ, ജില്ലാ ജോ. സെക്രട്ടറി സുരേഷ് ബാബു ഫറോക്ക്, സിഐടിയു  ഏരിയാ പ്രസിഡന്റ്‌ ഇ വിനോദ് കുമാർ, ജില്ലാ കമ്മിറ്റി അംഗം എം ധർമജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം എം സുധീഷ് കുമാർ (പ്രസിഡന്റ്‌), ആരിഷ് പാറമ്മൽ (സെക്രട്ടറി), മധു മാവൂർ ( ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top