18 December Thursday

ഉല്ലസിക്കാം, ഉഷാറാകാം

സ്വന്തം ലേഖകൻUpdated: Monday Sep 25, 2023

ജില്ലാ പഞ്ചായത്ത് നവീകരിച്ച പെരുമ്പാറക്കുളം

ബാലുശേരി
വട്ടോളി ബസാറിലെ പെരുമ്പാറക്കുളത്തിനടുത്ത്‌ വന്നാൽ ഇനി ഉല്ലസിച്ച്‌ ഉഷാറായി മടങ്ങാം. വയോജനങ്ങളുടെയും കുട്ടികളുടെയും പാർക്കും ഓപ്പൺ ജിമ്മുമാണ്‌ ഇവിടെ ഒരുങ്ങുന്നത്‌. വട്ടോളി മൃഗാശുപത്രിക്ക്‌ സമീപം പെരുമ്പാറക്കുളത്തിനടുത്തെ 10 സെന്റിൽ ജില്ലാ പഞ്ചായത്ത്‌ നേതൃത്വത്തിലാണ്‌ പാർക്കുകളും ജിമ്മും സ്ഥാപിക്കുക. പ്രാഥമിക പ്രവർത്തനങ്ങൾക്ക്‌ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു.
മൃഗാശുപത്രിക്ക്‌ സമീപം റവന്യൂ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 22.6 സെന്റും ഇവിടത്തെ കുളവും കാടുമൂടിയ സ്ഥിതിയിലായിരുന്നു. 2019–--20 വർഷം പനങ്ങാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരിച്ചു. കഴിഞ്ഞവർഷം ‘അമൃത് സരോവർ’ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 13.39 ലക്ഷം രൂപ ചെലവിൽ കുളം മോടിപിടിപ്പിച്ച് നവീകരിച്ചു. 
കുളത്തോടനുബന്ധിച്ച് ഒഴിഞ്ഞുകിടന്ന സ്ഥലത്ത്‌ വയോജന പാർക്ക് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പനങ്ങാട് പഞ്ചായത്ത് കണ്ണാടിപ്പൊയിൽ കുടുംബാരോഗ്യകേന്ദ്രത്തിനു സമീപം നിർമിക്കാൻ ഉദ്ദേശിച്ച വയോജന പാർക്കാണ് വട്ടോളി ബസാറിലെ പെരുമ്പാറക്കളത്തിനടുത്തേക്ക് മാറ്റുന്നത്. പെരുമ്പാറക്കുളം നവീകരിച്ചതോടെ വേനലിലും വെള്ളം സുലഭമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top