17 April Wednesday

കൃഷിയെക്കുറിച്ചറിയാൻ പാഠത്തിൽനിന്നും പാടത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കൃഷിയെക്കുറിച്ചറിയാൻ കക്കുളം പാടശേഖരത്തിൽ കുട്ടികളെത്തിയപ്പോൾ

കൊയിലാണ്ടി
‘കൃഷിശ്രീ’ കാർഷിക സംഘത്തിന്റെ പാടത്ത് കൃഷിയെക്കുറിച്ചറിയാൻ വിദ്യാർഥികളെത്തി. പുളിയഞ്ചേരി യുപി സ്കൂൾ കാർഷിക ക്ലബ്ബിലെ മുപ്പതോളം കുട്ടികളാണ് കക്കുളം പാടശേഖരത്തിലെ നെൽകൃഷിയിടം സന്ദർശിച്ചത്. ഞാറ് പറിക്കലും നടലും നടന്നുകൊണ്ടിരിക്കേ കുട്ടികളുടെ സംശയങ്ങൾക്ക് കർഷകരും കാർഷികത്തൊഴിലാളികളും മറുപടി നൽകി.
അധ്യാപകരും പിടിഎ ഭാരവാഹികളുമടങ്ങിയ സംഘത്തെ കൃഷിശ്രീ ഭാരവാഹികളും കർഷകരും ചേർന്ന് സ്വീകരിച്ചു.  കുട്ടികളുടെ സംശയങ്ങൾക്ക് കർഷകരായ ഹരീഷ് പ്രഭാത്, ശിവൻ, രാമകൃഷ്ണൻ എന്നിവർ മറുപടി നൽകി. ഭാരവാഹികളായ രാജഗോപാൽ, പ്രമോദ് രാരോത്ത് തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. സ്കൂൾ പ്രധാനാധ്യാപിക സുപർണ ചാത്തോത്ത്, പിടിഎ പ്രസിഡന്റ്‌ പ്രഭീഷ്, രജീഷ് എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top