03 July Thursday

കരിപ്പൂരിൽ 
വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
പയ്യോളി 
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാതായതായി പരാതി. സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. പയ്യോളി കീഴൂർ ഐശ്വര്യയിൽ കളരിയുള്ളതിൽ  കെ പി രാമകൃഷ്ണന്റെ മകൻ പ്രദീഷി(45)നെയാണ് കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടും പറയാതെ നാട്ടിലേക്ക്‌ വരികയായിരുന്നു. 
ഇതുവരെ  വീട്ടിലെത്തിയിട്ടില്ല. 22ന്‌  രാത്രി കരിപ്പൂരിൽ ഇറങ്ങിയ ശേഷം പാർക്കിങ്‌ സ്ഥലത്തുകൂടെ മാസ്ക് ധരിച്ച് പുറത്തേക്ക് നടന്ന് പോവുന്ന ദൃശ്യങ്ങൾ  വിമാനത്താവളത്തിലെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. ഇത് സംബന്ധമായി പിതാവിന്റെ പരാതിയിലാണ് കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top