26 April Friday

സിപിഐ (എംഎൽ) റെഡ്സ്റ്റാർ 
പാർടി കോൺഗ്രസിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
കോഴിക്കോട്
 സിപിഐ(എംഎൽ) റെഡ് സ്റ്റാർ പന്ത്രണ്ടാം പാർടി കോൺഗ്രസിന് കോഴിക്കോട്ട്‌ തുടക്കമായി. 
  സരോവരം ബയോപാർക്ക് പരിസരത്തുനിന്ന് ആരംഭിച്ച റാലി മുതലക്കുളം മൈതാനത്ത് സമാപിച്ചു.  പൊതുസമ്മേളനം  ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
  സംസ്ഥാന സെക്രട്ടറി എം പി കുഞ്ഞിക്കണാരൻ സ്വാഗതം പറഞ്ഞു. 
ഡോ. പി ജെ ജെയിംസ്, മനോഹരൻ, ബി രുദ്രയ്യ, വെങ്കിടേശ്വര റാവു, പ്രമീള, പ്രദീപ് സിങ്, ലാഭ് സിങ്‌, റിതാൻഷ് ആസാദ് എന്നിവർ സംസാരിച്ചു. 
 പ്രതിനിധി സമ്മേളനം എസ് കെ പൊറ്റെക്കാട്ട്‌ ഹാളിൽ ഞായർ രാവിലെ 10 മുതൽ ആരംഭിക്കും. 29ന് കോൺഗ്രസ്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top