19 April Friday

ചങ്ങരോത്ത് 430 ഏക്കറിൽ 
വീണ്ടും നെൽകൃഷി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ജില്ലാ പഞ്ചായത്തിന്റെ കതിരണി, ചങ്ങരോത്ത് പഞ്ചായത്തിന്റെ നിറവ് 
പദ്ധതികൾ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര 
സംസ്ഥാന യന്ത്രവൽക്കരണ മിഷനുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച കതിരണി പദ്ധതിയുടെയും ചങ്ങരോത്ത് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെയും ഉദ്ഘാടനം ചങ്ങരോത്ത് പഞ്ചായത്തിലെ കൂടലോട്ട് വയലിൽ കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. 
കാർഷികമേഖല അഭിവൃദ്ധിപ്പെടുത്താൻ കൃഷിക്കാർ ഉൽപ്പാദിപ്പിക്കുന്ന വിളകളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ സർക്കാർ ഏറ്റെടുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. പാടത്തെ കളകളും പായലും നീക്കാൻ പേരാമ്പ്ര കല്ലോട് സ്വദേശി എം നിധിൻ ലാൽ നിർമിച്ച അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി. കതിരണി, നിറവ് പദ്ധതികളുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിൽ പതിറ്റാണ്ടുകളായി തരിശായി കിടക്കുന്ന 430 ഏക്കറിൽ നെൽകൃഷി ആരംഭിക്കുകയാണ് ലക്ഷ്യം. ഒക്ടോബറിൽ ഞാറുനടീൽ പൂർത്തിയാക്കും. ഫെബ്രുവരിയിൽ വിളവെടുക്കും. മാർച്ചിൽ ചങ്ങരോത്ത് അരിയെന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുകയാണ്‌ ലക്ഷ്യം.
ചടങ്ങിൽ എ എഫ് ഷേർളി, പി കെ ജിജിഷ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. യു ജയകുമാരൻ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റിന്റെ സാങ്കേതിക വിവരണം നൽകി. എൻ പി ബാബു മുഖ്യാതിഥിയായി. എം പി ശിവാനന്ദൻ, വി പി ജമീല, സി എം ബാബു,  ടി പി റീന, എം അരവിന്ദാക്ഷൻ, ടി കെ ഷൈലജ, പാളയാട്ട് ബഷീർ, കെ കെ വിനോദൻ എന്നിവർ സംസാരിച്ചു.  ഉണ്ണി വേങ്ങേരി സ്വാഗതവും പി സി സന്തോഷ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top