20 April Saturday

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതിയെ പയ്യോളിയിലെത്തിച്ച്‌ തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി വി പി സബീറിനെ പയ്യോളി ഗോൾഡ് പാലസിലെത്തിച്ച്‌ തെളിവെടുക്കുന്നു

 പയ്യോളി

മുസ്ലിംലീഗ് നേതാക്കളുടെ നേതൃത്വത്തിൽ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും സ്വീകരിച്ച് തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയും യൂത്ത് ലീഗ് കുറ്റ്യാടി ടൗൺ ശാഖ പ്രസിഡന്റുമായ   വി പി സബീറിനെ പയ്യോളി ഗോൾഡ് പാലസ് ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു.  
നേരത്തെ പയ്യോളി ഗോൾഡ് പാലസ് ജ്വല്ലറിയിൽ പൊലീസ് റെയ്ഡ് നടത്തി സ്വർണവും വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് നൂറോളം പരാതികൾ പയ്യോളി സ്റ്റേഷനിൽ മാത്രം ലഭിച്ചിട്ടുണ്ട്. ഇതിൽ നാല് കേസുകൾ മാത്രമാണ്‌ ഇവിടെ രജിസ്റ്റർചെയ്ത്‌ അന്വേഷിക്കുന്നത്. രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പ്  രണ്ടര വരെ നീണ്ടു. 
പൊലീസിലെ സൈബർ സെൽ വിഭാഗവും തെളിവെടുപ്പിനെത്തിയിരുന്നു. പയ്യോളി പൊലീസ് ഇൻസ്പെക്ടർ കെ സി സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ കെ സജീഷ്, കെ ടി രാജേഷ് എന്നിവരാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top