20 April Saturday

കോവിഡാനന്തരം കുട്ടികൾക്ക്‌ കരുതൽ; ‘സധീര’വുമായി കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കോഴിക്കോട്‌
കോവിഡാനന്തരം വിദ്യാർഥികൾക്ക്‌ മാനസിക–-ശാരീരിക പിന്തുണ നൽകാൻ ‘സധീരം’ പദ്ധതിയുമായി കോഴിക്കോട്‌ കോർപറേഷൻ. പോഷകാഹാരവും മൊബൈൽ മെഡിക്കൽ യൂണിറ്റുമുൾപ്പെടെ കുട്ടികൾക്കായി സജ്ജീകരിക്കുന്ന പദ്ധതി ഉടൻ നടപ്പാകും. മേഖലാ പ്ലാനറ്റേറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ പദ്ധതി പ്രഖ്യാപനം നടത്തി. 
ആദ്യഘട്ടത്തിൽ നഗര പരിധിയിലെ 113 സ്‌കൂളുകളിൽ സർവേ നടത്തി. ഇക്കാലയളവിൽ 42,748 വിദ്യാർഥികളിൽ 4048 പേരാണ്‌ കോവിഡ്‌ ബാധിച്ചതായി കണ്ടെത്തിയത്‌. ഇവർക്ക്‌ എല്ലാ തരത്തിലുള്ള പിന്തുണയും കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ഉറപ്പാക്കും. ഓരോ കുട്ടിയുടെയും പ്രശ്‌നങ്ങൾ അറിഞ്ഞ്‌ മാനസിക–-ശാരീരിക പിന്തുണയ്‌ക്ക്‌ വിദഗ്‌ധരുടെ  സഹായങ്ങൾ ഉറപ്പാക്കും. 
പോഷകാഹാരവും വീടുകളിലെത്തിക്കും. ശാരീരിക വിഷമങ്ങൾ ഉള്ളവരുടെ വീടുകളിലേക്ക് മൊബൈൽ മെഡിക്കൽ യൂണിറ്റും തയ്യാറാക്കും. 9.46 ശതമാനമാണ്‌ നഗരമേഖലയിൽ കോവിഡ്‌ ബാധിച്ച കുട്ടികളുള്ളത്‌. അടുത്ത ഘട്ടത്തിൽ കൂടുതൽ സ്‌കൂളുകളിൽ സർവേ നടത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top