28 March Thursday

മെഡി. കോളേജ്‌ 
പ്രിൻസിപ്പലിന്റെ 
വീട്ടിൽ കവർച്ച

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
കോഴിക്കോട്
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്  ഡോ. കെ ജി സജീത്കുമാറിന്റെ ചേവായൂർ ഷെറിൻ വില്ലയിൽ  മോഷണം. ഭാര്യയുടെ ബാഗിലുള്ള  5000 രൂപ നഷ്ടപ്പെട്ടു. മുന്നിലെ ജനൽ ചില്ല് പൊട്ടിച്ച്‌ അതിലൂടെ കൈയിട്ട്‌ വാതിലിന് കുറുകെയുള്ള ഇരുമ്പ് പട്ടയും ടവർ ബോൾട്ടും മാറ്റി വാതിൽ തുറന്നാണ് 
കള്ളൻ അകത്തുകടന്നത്‌. വെള്ളി പുലർച്ചെയായിരുന്നു സംഭവം. സിസിടിവിയിൽ  പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതായി ഡോക്ടർ പറഞ്ഞു.  ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ സമീപത്തെ പള്ളിയിലും വീട്ടിലും മോഷണം നടന്നിരുന്നു.  പൊലീസ് പട്രോളിങ്‌ ഊർജിതമാക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top