20 April Saturday

കുടുംബശ്രീ ജില്ലാ കലോത്സവം 
കാക്കൂർ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

വിജയികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ശിവാനന്ദനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

കൊയിലാണ്ടി
കുടുംബശ്രീ ജില്ലാ കലോത്സവം ‘അരങ്ങ് 2023’ ൽ 37 പോയിന്റുമായി കാക്കൂർ സിഡിഎസ് ചാമ്പ്യന്മാരായി. 32 പോയിന്റോടെ പയ്യോളി രണ്ടും 28 പോയിന്റോടെ ചേമഞ്ചേരി മൂന്നും സ്ഥാനം നേടി. 
ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ കെ പി സുധ അധ്യക്ഷയായി. വൈസ്‌ ചെയർമാൻ കെ സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ ഷിജു, ഇ കെ അജിത്, കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, കെ കെ വൈശാഖ്, സിഡിഎസ് അധ്യക്ഷ എം പി ഇന്ദുലേഖ, കെ വിജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top