29 March Friday

ലോറി ഏജന്റുമാർക്ക്‌ ക്ഷേമനിധി ഏർപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

ലോറി ട്രാൻസ്‌പോർട്ട് ഏജൻസീസ് യൂണിയൻ വാർഷിക സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ ടി ദാസൻ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌
ലോറി ട്രാൻസ്‌പോർട്ട്‌ മേഖലയിലെ എല്ലാ ഏജന്റുമാർക്കും ക്ഷേമനിധി ഏർപ്പെടുത്തണമെന്ന്‌ ലോറി ട്രാൻസ്‌പോർട്ട്‌ ഏജൻസീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചരക്ക്‌ ഗതാഗത മേഖലയിലെ ഏജന്റുമാർക്ക്‌ ലേബർ കാർഡ്‌ അനുവദിക്കുക, നഗരത്തിൽ പാർക്കിങ്‌ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
  സിഐടിയു ജില്ലാ ട്രഷറർ ടി ദാസൻ ഉദ്‌ഘാടനംചെയ്‌തു. വി വേണുഗോപാലൻ അധ്യക്ഷനായി. കുടുംബ സംരക്ഷണ ഫണ്ട്‌ വിതരണം പി കെ സന്തോഷ്‌ നിർവഹിച്ചു. ടി പി സുധീർ ബാബു, എൻ പി ആലിക്കോയ, എം റഷീദ്‌, ടി അബ്ദുൾ റഹീം എന്നിവർ സംസാരിച്ചു. എൻ വി ബഷീർ സ്വാഗതവും പി വി സുലൈമാൻ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ:   വി വേണുഗോപാലൻ (പ്രസിഡന്റ്‌), എം റഷീദ്‌ ( ജനറൽ സെക്രട്ടറി),  ടി അബ്ദുൾ റഹീം (ട്രഷറർ), ടി പി സുധീർ ബാബു ( സെക്രട്ടറി).ലോറി ഏജന്റുമാർക്ക്‌ ക്ഷേമനിധി ഏർപ്പെടുത്തണം
കോഴിക്കോട്‌
ലോറി ട്രാൻസ്‌പോർട്ട്‌ മേഖലയിലെ എല്ലാ ഏജന്റുമാർക്കും ക്ഷേമനിധി ഏർപ്പെടുത്തണമെന്ന്‌ ലോറി ട്രാൻസ്‌പോർട്ട്‌ ഏജൻസീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചരക്ക്‌ ഗതാഗത മേഖലയിലെ ഏജന്റുമാർക്ക്‌ ലേബർ കാർഡ്‌ അനുവദിക്കുക, നഗരത്തിൽ പാർക്കിങ്‌ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
  സിഐടിയു ജില്ലാ ട്രഷറർ ടി ദാസൻ ഉദ്‌ഘാടനംചെയ്‌തു. വി വേണുഗോപാലൻ അധ്യക്ഷനായി. കുടുംബ സംരക്ഷണ ഫണ്ട്‌ വിതരണം പി കെ സന്തോഷ്‌ നിർവഹിച്ചു. ടി പി സുധീർ ബാബു, എൻ പി ആലിക്കോയ, എം റഷീദ്‌, ടി അബ്ദുൾ റഹീം എന്നിവർ സംസാരിച്ചു. എൻ വി ബഷീർ സ്വാഗതവും പി വി സുലൈമാൻ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ:   വി വേണുഗോപാലൻ (പ്രസിഡന്റ്‌), എം റഷീദ്‌ ( ജനറൽ സെക്രട്ടറി),  ടി അബ്ദുൾ റഹീം (ട്രഷറർ), ടി പി സുധീർ ബാബു ( സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top