25 April Thursday

‘വേനൽ പച്ച' സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

അവധിക്കാല കലാ -പ്രവൃത്തി പരിചയ ക്യാമ്പ് സമാപനം സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട് 

സമഗ്ര ശിക്ഷാ കേരളം കോഴിക്കോട് യുആർസി സൗത്ത് അവധിക്കാല കലാ-പ്രവൃത്തി പരിചയ ക്യാമ്പ് വേനൽ പച്ച സമാപിച്ചു. ഏപ്രിൽ 11ന് ആരംഭിച്ച ക്യാമ്പിന്റെ സമാപനം കണ്ണഞ്ചേരി ജിഎൽപിയിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനംചെയ്തു. കൗൺസിലർ കെ നിർമല അധ്യക്ഷയായി. സർവീസിൽനിന്ന് വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രധാന അധ്യാപകർക്കും ഉപഹാരം നൽകി. സ്പെഷ്യലിസ്റ്റ് അധ്യാപകരും കുട്ടികളും നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ  മുഹമ്മദ് അബ്ബാസും വർണങ്ങളുടെ ബിഗ് ക്യാൻവാസ് ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ശൈലജാദേവിയും ഉദ്ഘാടനംചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന അമ്മമാരുടെ തൊഴിൽ യൂണിറ്റ് ‘ഒപ്പം' ആദ്യ വിൽപ്പന ക്ഷേമകാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻ പി ദിവാകരൻ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി ടി ഷീബക്ക് നൽകി നിർവഹിച്ചു. ശാസ്ത്രപ്രതിഭകൾക്കുള്ള ആദരവ് വിദ്യാഭ്യാസ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർപേഴ്സൺ സി രേഖ നിർവഹിച്ചു. അവധിക്കാല അധ്യാപക സംഗമത്തിലെ ആർപിമാർക്കുള്ള ഉപഹാര സമർപ്പണം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി പി മിനി നിർവഹിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top