20 April Saturday

കൂടൊരുക്കാൻ കൂടെയുണ്ട്‌ കുട്ടികൾ...

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

ആനയാംകുന്ന് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥിയുടെ വീട് കോൺക്രീറ്റിന് നേതൃത്വംനൽകിയ എൻഎസ്എസ് ടീം വീടിനുസമീപം

മുക്കം 
അപകടത്തിൽ വലതുകാൽ നഷ്ടമായ പൂർവവിദ്യാർഥിക്ക് വീട്‌ നിർമാണവുമായി ആനയാംകുന്ന് വിഎംഎച്ച്എം എച്ച്എസ്എസ്‌ എൻഎസ്എസ് വിദ്യാർഥികൾ. 
ഹ്യുമാനിറ്റീസ് ബാച്ചിൽ പഠിച്ചിറങ്ങിയ അജിത്‌ ബാബുവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാണ്‌ വിദ്യാർഥികൾ രംഗത്തിറങ്ങിയത്‌.  50 വളന്റിയർമാർ ചേർന്ന്‌ വീടിന്റെ കോൺക്രീറ്റ് പൂർത്തിയാക്കി.
കഴിഞ്ഞ വർഷം വിദ്യാർഥികൾ സോക്കർ ഫെസ്റ്റ് നടത്തി വീടിന്റെ പടവ് തീർത്തിരുന്നു. വീടിന്റെ ബാക്കി പണികൂടി പൂർത്തിയാക്കി നൽകുമെന്ന്  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷോബു രാമചന്ദ്രൻ പറഞ്ഞു. എൻഎസ്‌എസ്‌ ലീഡർമാരായ മുഹമ്മദ്‌ ദാനിഷും ഫാത്തിമ ഷബാനയുമാണ്‌ നേതൃത്വം നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top