19 April Friday
ദേശീയ വായനദിന മാസാചരണം

ജില്ലാതല ആഘോഷങ്ങൾക്ക് ജൂൺ 19ന് തുടക്കമാകും

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
കോഴിക്കോട്‌
ദേശീയ വായനദിന മാസാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷങ്ങൾ ജൂൺ 19 മുതൽ ജൂലൈ 18 വരെ നടത്തും. ജില്ലാതല ഉദ്ഘാടനം 19ന് കോഴിക്കോട് മാനാഞ്ചിറ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.  വിദ്യാർഥികൾക്കായി ക്വിസ് മത്സരം, പ്രമുഖ വ്യക്തികളെ ആദരിക്കൽ  പരിപാടികൾ നടത്തും.
ജില്ലാ ഭരണ നേതൃത്വത്തോടൊപ്പം ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ഐ ആൻഡ് പിആർഡി,  പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ആലോചനാ യോഗത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. രാജൻ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.  കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനായി.   കൗൺസിലർ എസ് കെ അബൂബക്കർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ  എ വി അബ്ദുൽ ലത്തീഫ്, പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി, പി എം ധീരജ്, പി എൻ പണിക്കർ ഫൗണ്ടേഷൻ ഭാരവാഹികളായ കെ ബീരാൻ, കെ ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top