20 April Saturday
കോണ്‍​ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ആര്‍പിഎഫ് എസ്ഐക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കോഴിക്കോട്
രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിനെതിരെ കോൺ​ഗ്രസ് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കി‍ഡ്സൺ കോർണറിൽ നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന് സമീപം പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ പ്രധാനകവാടത്തിന് സമീപം ടയറുകള്‍ കത്തിച്ചു. രാത്രി ൧൦.൩൦ ഓടെയാണ് സംഭവം.
ഒരുകൂട്ടം പ്രവർത്തകർ റെയിൽവേ സ്റ്റേഷനകത്തേക്ക് അതിക്രമിച്ച് കയറി സ്റ്റേഷനിൽ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച പരസ്യം നശിപ്പിച്ചതോടെ ഇവരെ പൊലീസ്‌ വിരട്ടിയോടിച്ചു. രണ്ട് തവണ പൊലീസ് ലാത്തി വീശി. പ്രവർത്തകർ വടികൊണ്ടെറിഞ്ഞതിനെ തുടർന്ന്‌ ആർപിഎഫ് എസ്ഐ ഷിനോജ്കുമാറിന് പരിക്കേറ്റു. കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്കും നിസ്സാര പരിക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top