18 December Thursday
ഐസിയുവിലെ പീഡനം

ജീവനക്കാർക്കെതിരെ 
ജാമ്യമില്ലാ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിക്ക്‌ വിധേയയായ  യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ   മൊഴിമാറ്റിക്കാൻ പ്രേരിപ്പിച്ച  ആറ്‌ പേർക്കെതിരെ  ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.  
      ഗ്രേഡ് ഒന്ന് അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് അറ്റൻഡർമാരായ പി ഇ ഷൈമ, ഷലൂജ, നഴ്‌സിങ്‌ അസിസ്റ്റന്റായ പ്രസീത മനോളി എന്നീ ജീവനക്കാർക്കും  ദിവസവേതന ജീവനക്കാരി  ദീപക്കുമെതിരെയാണ്  മെഡിക്കൽ കോളേജ്‌ പൊലീസ് കേസെടുത്തത്.
       കഴിഞ്ഞ ദിവസം സ്ഥിരം ജീവനക്കാരായ അഞ്ചുപേരെ സസ്‌പെൻഡ് ചെയ്യുകയും താൽക്കാലിക ജീവനക്കാരിയെ പുറത്താക്കുകയും ചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top