26 April Friday

സർക്കാരിനെതിരെ പടയൊരുക്കം കോഴിക്കോട്ട്‌‌ പൊലീസുകാരുടെ രഹസ്യ യോഗം

സ്വന്തം ലേഖകൻUpdated: Thursday Feb 25, 2021

 

 
കോഴിക്കോട് 
എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ആഹ്വാനവുമായി പൊലീസുകാരുടെ രഹസ്യയോഗം. യുഡിഎഫ് അനുകൂല സംഘടനാ നേതാക്കളും പ്രവർത്തകരുമാണ് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ യോഗം ചേർന്നത്. പൊലീസ്‌ 
അസോസിയേഷൻ നേതാവായിരുന്ന പുരുഷോത്തമന്റെ വിരമിക്കലിനോടനുബന്ധിച്ച സൗഹൃദ കൂട്ടായ്‌മ‌ക്ക്‌‌ ശേഷമായിരുന്നു രഹസ്യയോഗം. വിരമിച്ച പൊലീസുകാരും സർവീസിലുള്ളവരുമടക്കം യോഗത്തിൽ പങ്കെടുത്തു. ‘പിണറായി വിജയൻ സർക്കാരിനെ അട്ടിമറിച്ചാലേ നമുക്ക് രക്ഷയുള്ളൂ' എന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത പൊലീസുകാരിലൊരാളുടെ പ്രസംഗം.
വൈകിട്ട് അഞ്ചേകാലിന് തുടങ്ങിയ യോഗം ആറേ മുക്കാൽ വരെ നീണ്ടു. സർക്കാരിനെ അട്ടിമറിക്കലിന് പുറമെ പൊലീസ് സൊസൈറ്റി ഭരണം പിടിക്കാനുള്ള തന്ത്രമായിരുന്നു ചർച്ച. വിരമിക്കൽ ചടങ്ങിനെത്തിയവരെ  ഉച്ചഭക്ഷണശേഷം മടക്കിയയച്ചായിരുന്നു രഹസ്യ കൂടിയാലോചന. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top