25 April Thursday

കടലോളം പൂക്കടൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

കോഴിക്കോട്‌ ബീച്ചിൽ നടക്കുന്ന ഫ്ലവർഷോ

കോഴിക്കോട് 

കടലോരത്തെ പൂക്കടലാക്കി ഫ്ലവർഷോ. നാടൻ പൂക്കൾ മുതൽ വിദേശ ഇനങ്ങൾവരെ മനം മയക്കുന്ന  വർണമയമാണ്‌ ഇവിടം. കോഴിക്കോട് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയാണ്‌ സംഘാടകർ.  
വിദേശരാജ്യങ്ങളിൽനിന്നുള്ള പൂക്കളാണ്‌ പ്രധാന ആകർഷണം. 
ബോൺസായി ഇനങ്ങളും പച്ചക്കറി വിത്തുകളും ലഭ്യമാണ്. വിവിധയിനം ആമ്പൽ അടക്കമുള്ള ജലസസ്യങ്ങളും ഔഷധ സസ്യങ്ങളുമുണ്ട്‌. 
 അടയ്ക്ക -സുഗന്ധവിള വികസന ഡയറക്ടറേറ്റിന്റെ വിൽപ്പനശാലയുണ്ട്.  ജൈവ–രാസവളങ്ങളും കാർഷിക ഉപകരണങ്ങളും വിൽപ്പനയ്‌ക്കുണ്ട്‌.  വിവിധ മത്സരങ്ങളിൽ പങ്കെടുത്ത്‌ സമ്മാനവും നേടാം. കുടുംബശ്രീ ജില്ലാ മിഷന്റെ  ഭക്ഷണശാലയിൽ ഇതര സംസ്ഥാനങ്ങളിലെ രുചിഭേദങ്ങൾക്കൊപ്പം കേരളത്തിന്റെ തനതുവിഭവങ്ങളുമുണ്ട്‌. 
രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ്‌ പ്രവേശനം. രാത്രി ഏഴിന്‌ കലാപരിപാടികൾ അരങ്ങേറും. 
മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയും വിദ്യാർഥികൾക്ക്‌ 10 രൂപയുമാണ്‌ ടിക്കറ്റ് നിരക്ക്. മേള 29ന് അവസാനിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top