29 March Friday

ട്രെയിൻ യാത്രക്കാരേ, ബാറ്ററി ഫുള്ളല്ലേ

സ്വന്തം ലേഖകൻUpdated: Tuesday Jan 25, 2022
 
കോഴിക്കോട്‌
രാത്രി ട്രെയിൻ  യാത്രക്ക്‌ പുറപ്പെടുന്നവർ ഇനി   മൊബൈൽ ഫോണും ലാപ്‌ടോപ്പും ഫുൾചാർജാണെന്ന്‌ ഉറപ്പാക്കിവേണം  പുറപ്പെടാൻ. ട്രെയിനിൽ   ചാർജ്‌ ചെയ്യാനുള്ള സൗകര്യം റെയിൽവേ അവസാനിപ്പിക്കുകയാണ്‌. രാത്രികാല യാത്രകളിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളിലെ നിർദേശങ്ങളാണ്‌ യാത്രികർക്ക്‌ തിരിച്ചടിയാകുന്നത്‌.
രാത്രി പത്തിന്‌ ശേഷം ഉച്ചത്തിലുള്ള പാട്ടും സംസാരവും നിഷേധിച്ചുള്ള ഉത്തരവിനൊപ്പം പ്ലഗ്‌ പോയിന്റുകൾ പ്രവർത്തനരഹിതമാക്കണമെന്നാണ്‌ നിർദേശം. ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്ന യാത്രക്കാർ പലരും ചാർജിങ്ങിന്‌ ഉപയോഗിക്കുന്നത്‌ ബർത്തുകളിലെ പ്ലഗ്‌ പോയിന്റുകളാണ്‌. പത്തിന്‌ ശേഷം ഇതിൽ വൈദ്യുതി ഉണ്ടാകരുതെന്നാണ്‌ നിർദേശം.
രാത്രിയിൽ ഫോണും ലാപ്‌ടോപ്പും ചാർജ്‌ ചെയ്യാനിട്ടശേഷം ആളുകൾ കിടന്നുറങ്ങുകയാണെന്നും പലപ്പോഴും ഷോർട്ട്‌ സർക്യൂട്ടടക്കമുള്ള അപകടങ്ങൾക്ക്‌ ഇത്‌ കാരണമാകുന്നു എന്നുമാണ്‌ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കണ്ടെത്തൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top