29 March Friday

2025ൽ ക്ഷയരോഗമുക്ത കേരളം ലക്ഷ്യം: മന്ത്രി വീണാജോർജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

ജില്ലാ ടി ബി സെന്റർ അനുബന്ധ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ അഹമ്മദ് ദേവർ കോവിൽ സംസാരിക്കുന്നു.

കോഴിക്കോട് 
 തദ്ദേശ സ്ഥാപങ്ങളുടെ സഹകരണത്തോടെ അക്ഷയകേരളം പദ്ധതി വിപുലമായി നടപ്പാക്കി  2025ഓടെ ക്ഷയരോഗമുക്ത കേരളം സൃഷ്ടിക്കാനാവുമെന്ന്‌ മന്ത്രി വീണാജോർജ്‌ പറഞ്ഞു.  ജില്ലാ ടിബി കേന്ദ്രത്തിന്റെ  അനുബന്ധ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  വിവിധ തട്ടിലുള്ള ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ അക്ഷയപദ്ധതിയുടെ പ്രവർത്തനം വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി.  ഗെയിൽ ഇന്ത്യാ ലിമിറ്റഡ്  സംഭാവന ചെയ്ത മൊബൈൽ എക്സ്റേ യൂണിറ്റ്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ  ഉദ്ഘാടനം ചെയ്തു.  ജനമൈത്രി പൊലീസ്  നൽകിയ  ഓക്സിജൻ കോൺസൻട്രേറ്ററിന്റെ ഉദ്ഘാടനം   കോർപറേഷൻ കൗൺസിലർ ടി റെനീഷ് നിർവഹിച്ചു.  
    മേയർ ഡോ. ബീന  ഫിലിപ്പ്,  കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി,   ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ്, ജില്ലാ ടിബി ആൻഡ്‌ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. പി പി പ്രമോദ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, ഗെയിൽ ഇന്ത്യാ ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ  ഇ കെ രാജീവ് കുമാർ,  വിജു എം നായർ, ജനമൈത്രി സിവിൽ പൊലീസ് ഓഫീസർ  സുനിത,  മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ സി രമേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top