17 September Wednesday

സിനിമയിൽ നിന്ന് പേര് 
ഒഴിവാക്കിയതായി ആരോപണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

 കോഴിക്കോട് 

സിനിമയിൽനിന്ന്  പേര്  വെട്ടിമാറ്റി നിർമാതാവ് ചതിച്ചെന്ന് സംവിധായകൻ ചാലിയാൽ രഘു വാർത്താ  സമ്മേളനത്തിൽ പറഞ്ഞു. സോറൊ എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ തന്റെ പേര്  നീക്കം ചെയ്യുകയും  പകരം നിർമാതാക്കളിൽ ഒരാളായ സുരേഷ് സോപാനത്തിന്റെ പേര് ചേർക്കുകയും ചെയ്തു എന്നാണ്‌ ആരോപണം.   ഒരു മാസികയിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ്‌  സംവിധായകനായി   സുരേഷ് സോപാനത്തി‍െന്റെ പേരുള്ളത്.  നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും രഘു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top