25 April Thursday

കോവിഡ് വ്യാപനം: പഞ്ചായത്തുകളുടെ ഇടപെടൽ ഉറപ്പാക്കി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
പേരാമ്പ്ര
കോവിഡ്  വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സുരക്ഷിത്വവും സഹായവും ലഭ്യമാക്കാൻ ടി പി രാമകൃഷ്ണൻ എംഎൽഎ  മണ്ഡലത്തിലെ പഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേർത്തു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനം യോഗം അവലോകനം ചെയ്തു. ആരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കി കോവിഡ് ബ്രിഗേഡ് പുനഃസംഘടിപ്പിക്കണമെന്നും വാർഡ് അടിസ്ഥാനത്തിൽ ആർ ആർടി വളന്റിയർമാരുടെ യോഗം ചേർന്ന്  ഓരോ വാർഡിലുമുള്ള രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കാനും തീരുമാനിച്ചു.
എൻഎച്ച്എം പദ്ധതിയിൽ നിന്നും ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ നഴ്സുമാർ എന്നിവരെ അനുവദിക്കണമെന്ന് യോഗം ജില്ലാ ഭരണകേന്ദ്രത്തോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടു. രാത്രിയിലും മരുന്നു ലഭ്യമാക്കാനുള്ള നടപടി വേണം. പഞ്ചായത്ത് പ്രസിഡ
ന്റുമാർ ചേർന്ന് രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് ആവശ്യമായക്രമീകരണങ്ങൾ ഏർപ്പെടുത്തും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പി ബാബു, കെ പി ഗോപാലൻ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ പ്രമോദ്, കെ സുനിൽ, കെ ടി രാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top