19 March Tuesday

ധീര ദേശാഭിമാനിയുടെ 
ചുവർചിത്രം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

 കക്കോടി

ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ചുവർചിത്രം നാടിന് സമർപ്പിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ ചരമ വാർഷിക ദിനത്തിൽ എംഎഎംയു പി സ്കൂൾ അങ്കണത്തിൽ നടന്ന സ്മൃതി സംഗമവും ശിൽപ്പം അനാച്ഛാദനവും മുൻ എംഎൽഎ എ പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു.
ചുവർചിത്രം ഒരുക്കിയ ഗുരുകുലം ബാബുവിനെ ആദരിച്ചു. കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷയായി. നവീകരിച്ച സ്കൂൾ മുറ്റം കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ  ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി പ്രമോദ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ടി വി ബാലൻ, കെ ചന്ദ്രൻ, സി കെ ആലിക്കുട്ടി, ആർ ജി രമേശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
   ജില്ലാ പഞ്ചായത്തംഗം ഇ ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എം ജയപ്രകാശൻ, പഞ്ചായത്തംഗങ്ങളായ പി സുധീഷ, ഇ രാമൻ, മാനേജ്മെന്റ്‌ കമ്മിറ്റി അംഗം പി എം അബ്ദുറഹിമാൻ, എം കെ കുട്ടികൃഷ്ണൻ നമ്പ്യാർ, സി രമേശ്, സി ബിൻസി, എൻ മുരളി, അനിൽകുമാർ മുത്താട്ട് എന്നിവർ സംസാരിച്ചു.
 പ്രധാനാധ്യാപകൻ കെ ഭാഗ്യനാഥൻ സ്വാഗതവും ടി പി മുഹമ്മദലി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top