29 March Friday

‘സമം' പദ്ധതിക്ക് ജില്ലയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

സമം പദ്ധതി ജില്ലാതല ഉദ്‌ഘാടനചടങ്ങിൽ പി വത്സലയെ മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാടയണിയിക്കുന്നു. 
മേയർ ഡോ ബീന ഫിലിഫ് സമീപം

കോഴിക്കോട്‌
സ്ത്രീപുരുഷ സമത്വം, തുല്യനീതി എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി  സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ച  ‘സമം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.  മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.  
സമം പദ്ധതിയുടെ പ്രവർത്തനങ്ങൾ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി,  പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കുക.   സാംസ്കാരിക –-വിദ്യാ ഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ,  സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ തുടങ്ങിയവയുടെ പങ്കാളിത്തത്തോടും കൂടി ഏകോപിപ്പിക്കുന്നത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഒരു വർഷത്തെ  വൈവിധ്യപൂർണമായ കലാ - സാംസ്കാരിക - വിദ്യാഭ്യാസ പരിപാടികളും സെമിനാർ - സംവാദങ്ങളുമാണ് മുഖ്യമായും സംഘടിപ്പിക്കുന്നത്. എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി വത്സലയെ ചടങ്ങിൽ ആദരിച്ചു.  
 മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി.  കാനത്തിൽ ജമീല എംഎൽഎ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ദിനേശൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡി. അസിസ്റ്റന്റ് എം പി ബീന, സമം പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എൻ ജയകൃഷ്ണൻ ,    സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി സി കവിത, കലാമണ്ഡലം ജൂബി എന്നിവർ സംസാരിച്ചു.  
‘സ്ത്രീയും ലിംഗനീതിയും' എന്ന വിഷയത്തിൽ  മലയാളം സർവകലാശാല അസോ. പ്രൊഫസർ ഡോ. എം ജി മല്ലിക പ്രബന്ധം അവതരിപ്പിച്ചു.   വിവിധ കലാപരിപാടികളും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവവും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top