19 April Friday

ഇന്ധന വിലവർധനക്കെതിരെ 
നാടെങ്ങും പ്രതിഷേധ തീ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കക്കോടി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

 കോഴിക്കോട്‌ 

പെട്രോൾ–-ഡീസൽ -–- പാചകവാതക–- - മണ്ണെണ്ണ വിലവർധനക്കെതിരെ നാടെങ്ങും ജനങ്ങൾ  തെരുവിലിറങ്ങി, പൊതുഇടങ്ങൾ സമരവേദിയായി. സിപിഐ എം നേതൃത്വത്തിലാണ്‌ ജില്ലയിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും തെരുവുകളിലും പ്രതിഷേധിച്ചത്‌. പലയിടങ്ങളിൽ രാവിലെ 10ന്‌ ആരംഭിച്ച പ്രതിഷേധ പരിപാടികൾ വൈകിട്ട്‌ വരെ നീണ്ടു. ജില്ലയിൽ 16 കേന്ദ്രങ്ങളിലായിരുന്നു ധർണ.
കോഴിക്കോട്‌ നഗരത്തിൽ ജിഎസ്‌ടി ഓഫീസിന് മുമ്പിൽ ടൗൺ ഏരിയാ കമ്മിറ്റി നടത്തിയ ധർണ  അഡ്വ. കെ പി അനിൽ കുമാർ ഉദ്ഘടനം ചെയ്‌തു. കെ ദീപക് അധ്യക്ഷനായി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഏരിയാ സെക്രട്ടറി കെ ദാമോദരൻ , ജില്ലാ കമ്മിറ്റി അംഗം  പി നിഖിൽ, ഏരിയാ  കമ്മിറ്റി അംഗങ്ങളായ കെ വി പ്രമോദ്,  ഒ എം ഭരദ്വാജ്, കെ സുരേഷ് കുമാർ, എം മുരളീധരൻ, കെ അരുൺ, കെ ടി സജിത, ഫഹദ്‌ ഖാൻ  എന്നിവർ സംസാരിച്ചു.  
സൗത്ത്‌ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാഞ്ചിറ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാനങ്ങോട്ട്‌ ഹരിദാസൻ അധ്യക്ഷനായി. സൗത്ത് ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി, ടി പി കോയ മൊയ്തീൻ, ടി വി കുഞ്ഞായിൻകോയ,  ടി അതുൽ, പി ഷിജിത്, കെ ബൈജു,  രവി പറശ്ശേരി, എം വൈശാഖ്, മേലടി നാരായണൻ,  നൂതൻ ധീര, കെ തങ്കമണി, അഡ്വ. എം ആർ ഹരീഷ്,  കെ കെ ജയപ്രകാശൻ,   എൽ രമേശൻ,   അജയ് ലാൽ,  സി കെ കോയ,  ഇംത്യാസ് എന്നിവർ സംസാരിച്ചു.
കക്കോടി
സിപിഐ എം കക്കോടി  ഏരിയാ കമ്മിറ്റി കക്കോടി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു.  വി മുകുന്ദൻ അധ്യക്ഷനായി. ബാബുരാജ് മെമ്മോറിയൽ മ്യൂസിക് ക്ലബ്‌ ഗാനമേള നടത്തി. ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, ടി കെ സോമനാഥൻ, സുജ അശോകൻ, എൻ രാജേഷ്, ഇ അനൂപ്, എൻ രാജേന്ദ്രൻ, സി ശിവദാസൻ, കെ പി ബിജുരാമൻ, എം എം പ്രസാദ് എന്നിവർ സംസാരിച്ചു.
ഫറോക്ക്
സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫറോക്ക് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ ഏരിയാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. 
ഏരിയാ കമ്മിറ്റി അംഗം എം ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ വാഴയിൽ ബാലകൃഷ്ണൻ, എം കെ ഗീത, കെ രാജീവ്, കെ സുധീഷ് കുമാർ, യു സുധർമ, ഐ പി മുഹമ്മദ്, ടി കെ ശൈലജ, ബാദുഷ കടലുണ്ടി, എം സമീഷ്, എ ബാലകൃഷ്ണൻ, പി ആർ മധുസൂദനൻ, സി അനീഷ് കുമാർ, സുജ പി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ ബാബു ദാസൻ സ്വാഗതവും പി ജയപ്രകാശൻ നന്ദിയും പറഞ്ഞു.
പുതിയങ്ങാടി
കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി പുതിയങ്ങാടി പോസ്റ്റോഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ ഉദ്ഘാടനംചെയ്തു.  കൗൺസിലർ പി പ്രസീന അധ്യക്ഷയായി. കുഞ്ഞൻ ചേളന്നൂരിന്റെ കൊട്ടും പാട്ടും, പ്രാദേശിക കലാകാരൻമാരുടെ പാട്ട്‌ എന്നിവയുണ്ടായി. ജില്ലാ കമ്മിറ്റിയംഗം കാനത്തിൽ ജമീല എംഎൽഎ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഏരിയാ സെക്രട്ടറി കെ രതീഷ്, എം രാധാകൃഷ്ണൻ, എ കെ രമേശ്, പാണൂർ തങ്കം, വി പി മനോജ്, കെ വി ബാബുരാജ്, വി കെ മോഹൻദാസ്, ടി മുരളീധരൻ, പി കെ സത്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top