29 March Friday

ഇന്ധന വിലവർധനക്കെതിരെ നാടെങ്ങും 
പ്രതിഷേധ തീ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കക്കട്ടിൽ നടന്ന സിപിഐ എം ബഹുജന ധർണ കെഎസ് കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌ 
പെട്രോൾ–-ഡീസൽ -–- പാചകവാതക–- - മണ്ണെണ്ണ വിലവർധനക്കെതിരെ നാടെങ്ങും ജനങ്ങൾ  തെരുവിലിറങ്ങി, പൊതുഇടങ്ങൾ സമരവേദിയായി. സിപിഐ എം നേതൃത്വത്തിലാണ്‌ ജില്ലയിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും തെരുവുകളിലും പ്രതിഷേധിച്ചത്‌. പലയിടങ്ങളിൽ രാവിലെ 10ന്‌ ആരംഭിച്ച പ്രതിഷേധ പരിപാടികൾ വൈകിട്ട്‌ വരെ നീണ്ടു. ജില്ലയിൽ 16 കേന്ദ്രങ്ങളിലായിരുന്നു ധർണ.
കുറ്റ്യാടി 
കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കക്കട്ടിൽ നടന്ന ധർണ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് അധ്യക്ഷനായി. കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ, കെ കൃഷ്ണൻ, എം കെ ശശി, പി സുരേന്ദ്രൻ, എൻ കെ രാമചന്ദ്രൻ, കുന്നുമ്മൽ കണാരൻ, എൻ കെ ലീല, ഇ കെ നാണു, പി സി ഷൈജു, വി നാണു, എ എം റഷീദ് എന്നിവർ സംസാരിച്ചു. നാടൻ പാട്ടുകളും വിവിധ കലാപരിപാടികളും സമരകേന്ദ്രത്തിൽ അരങ്ങേറി.നാദാപുരം
സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ നടന്ന ജനകീയ പ്രതിഷേധം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനംചെയ്തു. 
സി എച്ച് മോഹനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ദിനേശൻ, കൂടത്താംകണ്ടി സുരേഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ
എ മോഹൻദാസ്, കെ കെ ദിനേശൻ പുറമേരി, പി കെ രവീന്ദ്രൻ, കെ പി പ്രദീഷ്, കെ ശ്യാമള, അഡ്വ. പി രാഹുൽ രാജ്, പി താജുദ്ദീൻ, എരോത്ത് ഫൈസൽ, വി കുമാരൻ, സി എച്ച് ബാലകൃഷ്ണൻ, പി പി ബാലകൃഷ്ണൻ, തയ്യിൽ ചാത്തു എന്നിവർ സംസാരിച്ചു. കല്ലാച്ചി ലോക്കൽ സെക്രട്ടറി കെ പി കുമാരൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top