27 April Saturday
കോഴിക്കോട്-ബാലുശേരി റോഡ്

അധിക ഫണ്ടിന്‌ കിഫ്ബിക്ക് കത്തയച്ചു: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
എലത്തൂര്‍
എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പ്രവൃത്തികളുടെ അവലോകന യോഗം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോഴിക്കോട് -ബാലുശേരി റോഡ് പൂര്‍ത്തീകരണത്തിന് അധിക ഫണ്ട് ലഭിക്കുന്നതിനായി കിഫ്ബി അധികൃതര്‍ക്ക് കത്തയച്ചതായി മന്ത്രി അറിയിച്ചു. ബേസിക് വാല്വേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സ്‌പെഷല്‍ തഹസില്‍ദാര്‍ക്കും പാവങ്ങാട്- ഉള്ള്യേരി റോഡില്‍ പുറക്കാട്ടിരി മുതല്‍ ഉള്ള്യേരി വരെയുള്ള രണ്ടാംഘട്ട അറ്റകുറ്റപ്പണി നടത്തുന്നതിന് കെആര്‍എഫ്ബി എക്‌സിക്യൂട്ടിവ് എൻജിനിയര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
അംശക്കച്ചേരി- ചെറുകുളം റോഡ് പുനരധിവാസ പാക്കേജ് (റിഹാബിലിറ്റേഷന്‍ പാക്കേജ്) അംഗീകാരത്തിനായി ലാൻഡ്‌ റവന്യു  കമീഷണര്‍ക്ക് സമര്‍പ്പിച്ചു. ദേശീയപാതയില്‍ പാവങ്ങാട്- കോരപ്പുഴ ഭാഗത്ത് കെഎസ്ഡിപി ഫണ്ടുപയോഗിച്ച് നടത്തുന്ന പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 
ചെരട്ടക്കര- അക്വഡക്‌റ്റ് പ്രവൃത്തി ഉദ്ഘാടനം നവംബര്‍ ആറിന് നടക്കും. പുതിയ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top