29 March Friday

പഠനമുറിക്കുള്ള ധനസഹായം 
വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

പട്ടികവർഗ വിദ്യാർഥികൾക്കുള്ള പഠനമുറി ധനസഹായത്തിന്റെ ആദ്യഗഡു എൻ പി ബാബു വിതരണംചെയ്യുന്നു

പേരാമ്പ്ര

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പേരാമ്പ്ര ബ്ലോക്ക്പഞ്ചായത്ത് പട്ടികവർഗ വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കാനുള്ള സഹായധനം വിതരണംചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളായ മുതുകാട് പ്ലാന്റേഷൻ ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ ദീപ്തി ബാലൻ, സോനു സുധ എന്നിവർക്ക് ആദ്യ ഗഡു ധനസഹായം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു വിതരണംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി വി ബേബി, പട്ടികവർഗ വികസന ഓഫീസർ എസ് സലീഷ് എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷ പി കെ രജിത സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം സി എം സനാതനൻ  നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top