18 December Thursday

പെട്രോൾ പമ്പ്‌ ജീവനക്കാരിയുടെ 
സ്വർണവും പണവും മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

പെട്രോൾ പമ്പ് ജീവനക്കാരിയുടെ ബാഗിൽനിന്ന് 
സ്വർണവും പണവും മോഷ്ടിക്കുന്നതിന്റെ 
സിസിടിവി ദൃശ്യം

കൊടുവള്ളി 
ദേശീയപാതയോരത്തെ വെണ്ണക്കാട്‌ പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചു. ശനി പകൽ രണ്ടരയോടെയാണ് മോഷണം. പമ്പിലെ മുറിയില്‍ സൂക്ഷിച്ച ബാഗില്‍നിന്നാണ് ഒന്നേകാല്‍ പവന്റെ മാലയും മൂവായിരം രൂപയും മോഷ്ടിച്ചത്‌. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് സിസിടിവി  പരിശോധിച്ചപ്പോൾ ഒരു യുവാവ് ബാഗിൽനിന്ന്‌ പണവും മാലയും എടുക്കുന്നത് വ്യക്തമായി. കൊടുവള്ളി പൊലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top