വടകര
ബാങ്ക് ഓഫ് ബറോഡയുടെ വടകര ബ്രാഞ്ചിൽനിന്ന് തിരുവനന്തപുരം റിസർവ് ബാങ്കിലേക്ക് അയച്ച നോട്ടുകെട്ടിൽ കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ വടകര പൊലീസ് അന്വേഷണം തുടങ്ങി. 500 രൂപയുടെ എട്ട് കള്ളനോട്ടാണ് കെട്ടിൽ ഉണ്ടായിരുന്നത്. റിസർവ് ബാങ്ക് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി കൂടുതൽ അന്വേഷണത്തിനായി വടകര സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഇടപാടുകാർ പണം നൽകുമ്പോൾ തന്നെ പരിശോധിക്കാനുള്ള സംവിധാനം ബാങ്കിലുണ്ട്. ഈ സാഹചര്യത്തിൽ കള്ളനോട്ടുകൾ എങ്ങനെ വന്നെന്നതാണ് സംശയത്തിനിടയാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..