03 December Sunday

പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023
കോഴിക്കോട്‌ 
നിപാ നിയന്ത്രിതമേഖലയിൽ ഉൾപ്പെടുന്നതിനാൽ പബ്ലിക് സർവീസ് കമീഷൻ 26ന് നടത്തുന്ന പരീക്ഷയുടെ രണ്ട്‌ കേന്ദ്രങ്ങളിൽ മാറ്റം. ബ്ലൂ പ്രിന്റർ (കാറ്റഗറി നമ്പർ 260/2022), വാച്ച്മാൻ (കാറ്റഗറി നമ്പർ 459/2022), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി നമ്പർ 734/ 2022), സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2, വാച്ചർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 745/2022), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എക്സ് സർവീസ് മെൻ ഓൺലി) (കാറ്റഗറി നമ്പർ 241/ 2022, 242/ 2022, 540/ 2022 ) എന്നീ തസ്തികകളിലേക്ക്‌ പരീക്ഷ നടത്തുന്ന ജിഎച്ച്എസ്എസ് ബേപ്പൂർ (സെന്റർ ഒന്ന്), ജിഎച്ച്എസ്എസ് ബേപ്പൂർ (സെന്റർ രണ്ട്) എന്നീ കേന്ദ്രങ്ങളിലാണ് മാറ്റം.  സെന്റർ ഒന്നിൽ (രജിസ്റ്റർ നമ്പർ - 1132790 –- --1133009) നടക്കേണ്ട പരീക്ഷ കുറ്റിച്ചിറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലസ് ടു വിഭാഗത്തില്‍. സെന്റർ രണ്ടിൽ നടക്കേണ്ട പരീക്ഷ (രജിസ്റ്റർ നമ്പർ 1133010- –- -1133229) കുണ്ടുങ്ങൽ കലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.  സമയത്തിൽ മാറ്റമില്ല. പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top