26 April Friday

കുടുംബശ്രീ ജില്ലാ കലോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

കുടുംബശ്രീ ജില്ലാ കലോത്സവം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 
ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി 
കുടുംബശ്രീ ജില്ലാ കലോത്സവം കൊയിലാണ്ടി ടൗണ്‍ ഹാളിൽ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.  ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അറുന്നൂറോളം കുടുംബശ്രീ പ്രവർത്തകരാണ്‌ പങ്കെടുക്കുന്നത്. കുടുംബശ്രീയുടെ  ആയോധനകല പരിശീലനം ‘ധീരം’ ക്യാമ്പയിനിന്റെ ഉദ്ഘാടനവും നടന്നു.  കൊയിലാണ്ടി നഗരസഭാധ്യക്ഷ കെ പി സുധ അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്,  നഗരസഭ വൈസ് ചെയര്‍മാന്‍ കെ സത്യന്‍, പൊതുമരാമത്ത്‌ സമിതി അധ്യക്ഷൻ ഇ കെ അജിത്ത്, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി സി നിഷാദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ടി ടി ബിജേഷ്, ബിന്ദു ജെയ്‌സണ്‍, കെ കെ വിപിന, കെ ഷീബ, എം പി ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു. ബുധൻ വൈകിട്ട്‌ കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി  ഉദ്‌ഘാടനം ചെയ്യും.
കാക്കൂർ മുന്നിൽ
കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കാക്കൂർ 37 പോയിന്റോടെ മുന്നിൽ. രാത്രി 7.30 വരെ വന്ന മത്സരഫലത്തിൽ (21)  പെരുമണ്ണയാണ്‌ രണ്ടാമത്‌. കോഴിക്കോട് സെൻട്രൽ (19) മൂന്നാമത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top