27 April Saturday

ജൂൺ 14 വരെ ആധാർ സൗജന്യമായി പുതുക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023
കോഴിക്കോട്‌
പത്തു വർഷങ്ങൾക്കുമുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെ ഒരു പുതുക്കലും നടത്തിയിട്ടില്ലെങ്കിൽ തിരിച്ചറിയൽ, മേൽവിലാസ രേഖകൾ ഓൺലൈൻ വഴി ജൂൺ 14 വരെ സൗജന്യമായി പുതുക്കാം.https:myaadhaar.uidai.gov.in   വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.  ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.
അക്ഷയ കേന്ദ്രങ്ങൾ വഴിയും  ഈ സേവനം 50 രൂപ നിരക്കിൽ ചെയ്യാം. നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാം. അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് ബയോമെട്രിക് ശേഖരിക്കില്ല. ഫോൺ:  0495 - 2304775.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top