20 April Saturday

പേരാമ്പ്രയിൽ ബർഗർ കഴിച്ച 
16 പേർക്ക്‌ ഭക്ഷ്യവിഷബാധ

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023
പേരാമ്പ്ര
ടൗണിലെ സിറ്റി ബർഗർ കടയിൽനിന്ന്‌ ഭക്ഷണം കഴിച്ച പേരാമ്പ്ര പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും 16 പേർക്ക്‌ ഭക്ഷ്യവിഷബാധ. തിങ്കൾ വൈകിട്ടാണ്‌ ഇവർ ഭക്ഷണം കഴിച്ചത്‌.  
ഭക്ഷ്യവിഷബാധയേറ്റതോടെ ആശുപത്രിയിൽ ചികിത്സതേടി.  പിന്നാലെ പൊതുജനാരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനം ആരോഗ്യത്തിന് ഹാനികരമായ രീതിയിലാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ കണ്ടെത്തി.  ഇതേ പേരിൽ ടൗണിലെ മറ്റു ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളുംകൂടി പൂട്ടാൻ നിർദേശം നൽകി. മൂന്ന്‌ സ്ഥാപനങ്ങൾക്കും പിഴയും ചുമത്തി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top