19 April Friday
എളമരംകടവ്‌ പാലം നാടിന്‌ സമർപ്പിച്ചു

സ്വപ്‌നം സഫലം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

മാവൂർ എളമരം കടവിൽ നിർമിച്ച പുതിയ പാലത്തിന്റ ഉദ്‌ഘാടനശേഷം ജനങ്ങളോടൊപ്പം നടന്നുവരുന്ന മന്ത്രി മുഹമ്മദ് റിയാസ്. പി ടി എ റഹിം എംഎൽഎ , എളമരം കരീം എംപി, 
ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവർ സമീപം

സ്വന്തം ലേഖകൻ
മാവൂർ 
ഏറെക്കാലമായുള്ള സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ചാലിയാറിന്റെ ഇരുകരയിലെയും ജനസഞ്ചയം. തിങ്കളാഴ്‌ച വൈകിട്ട്‌ മന്ത്രിയെത്തുമ്പോഴേക്കും ജനം ഒഴുകിയെത്തുകയായിരുന്നു. നാട്‌ ഇതുവരെ ദർശിക്കാത്ത ജനസഞ്ചയം കണ്ട്‌ ചാലിയാർപോലും പുളകിതയായി. ഒരു നാടിന്റെ വികസനപ്രതീക്ഷകൾക്ക്‌ പുതുചിറകുകൾ സമ്മാനിക്കുന്ന എളമരംകടവ്‌ പാലം  ഉത്സവാന്തരീക്ഷത്തിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിച്ചു. കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം അധ്യക്ഷനായി. സൂപ്രണ്ടിങ് എൻജിനിയർ ജി എസ് ദിലീപ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. എംപിമാരായ എളമരം കരീം, ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുസമദ് സമദാനി, പി ടി എ റഹീം എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷജിനി ഉണ്ണി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു നെല്ലൂളി, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ മലയിൽ അബ്ദുറഹിമാൻ, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി അബൂബക്കർ, വാഴക്കാട് പഞ്ചായത്ത് അംഗം അഡ്വ. ജന്ന ശിഹാബ്, മാവൂർ പഞ്ചായത്ത് അംഗം വാസന്തി, എൻ പ്രമോദ് ദാസ്, ജബ്ബാർഹാജി, ജൈസൽ എളമരം, ഒ കെ അയ്യപ്പൻ, ഷാഹിൽ എളമരം, അപ്പാട്ട് അബൂബക്കർ ഹാജി, സലാം എളമരം, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചീഫ് എൻജിനിയർ എം അശോക് കുമാർ സ്വാഗതവും എക്സിക്യുട്ടീവ് എൻജിനിയർ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top