മുക്കം
മുക്കം കടവ് പാലത്തിന് സമീപത്തെ "മിയ- മിയ’ എന്ന സ്ഥാപനം അക്രമി അടിച്ചുതകർത്ത സംഭവത്തിൽ അറസ്‌റ്റ് ആവശ്യപ്പെട്ട് വ്യാപാരികൾ മുക്കത്ത് പ്രകടനം നടത്തി. ഞായർ രാത്രിനടന്ന സംഭവത്തിൽ മനാഫ്, അൻസിഫ്, ഷഹാൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് വ്യാപാരി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധ പ്രകടനവും കൂട്ടായ്‌മയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി അലി അക്ബർ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി സെക്രട്ടറി യു കെ ശശി അധ്യക്ഷനായി. പി പി അബ്ദുൽ മജീദ്, ടി എ അശോകൻ, ജെയ്സൺ, വിമൽ ജോർജ്, സൈനുദ്ദീൻ, അബ്ദുസ്സലാം, ഫൈസൽ, ടി പി സാദ്ദിഖ്, നൂറുദ്ദീൻ സനം, വി പി അനീസുദ്ദീൻ, ടിറ്റോ തോമസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..