19 April Friday

ഒരു വർഷം; വടകരയിൽ 
100 കോടിയുടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
വടകര
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനിടയിൽ നൂറുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് വടകര മണ്ഡലത്തിൽ ഫണ്ട് അനുവദിച്ചതായി കെ കെ രമ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിൽനിന്ന്‌ പൂർണ പിന്തുണ ലഭിച്ചു. മുൻ എംഎൽഎ സി കെ നാണുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിക്കാനുള്ള പദ്ധതികൾ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ബാലൻസ് പ്രവൃത്തികൾക്ക് 65 ലക്ഷം, അഴിയൂർ ദോബികുളം നവീകരണം 37 ലക്ഷം, കുരിയാടി കടൽക്ഷോഭത്തിൽ തകർന്ന റോഡിന്റെ പുനരുദ്ധാരണം 50 ലക്ഷം, മടപ്പള്ളി ഗവ. കോളേജ്‌ പി ജി ബ്ലോക്ക് പ്രവൃത്തി/ വനിതാ ഹോസ്റ്റൽ വാച്ച്മാൻ റൂം നിർമാണം 28.5 ലക്ഷം, മടപ്പള്ളി ഗവ. കോളേജ് ജൂബിലി ബിൽഡിങ് നിർമാണം 10 കോടി, കാലവർഷക്കെടുതിയിൽ തകർന്ന 10 റോഡുകളുടെ പുനരുദ്ധാരണം 74 ലക്ഷം, ആനാട് കടൽഭിത്തി നിർമാണം 1.2 കോടി, വടകര ആർഡിഒ ഓഫീസ് നിർമാണം 1.5 കോടി, ഒവിസി തോട് നവീകരണം 1.7 കോടി തുടങ്ങിയവയാണ് സർക്കാർ ഫണ്ട് അനുവദിച്ച പദ്ധതികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top