19 April Friday

ലോക്ക്ഡൗൺ മറികടന്നു തേനിയിൽ നിന്നെത്തിയ യുവാവിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 

മുക്കം
ലോക്ക്ഡൗൺ നിയമം ലംഘിച്ച് തേനിയിൽനിന്നും മുക്കത്തെത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ മുക്കം പൊലീസ് കേസെടുത്തു. വെല്ലൂർ സ്വദേശി ഭൂപതി(39)ക്കെതിരെയാണ് കേസെടുത്തത്. ഇയാൾ ഇപ്പോൾ മുക്കത്തെ സ്വകാര്യ ലോഡ്‌ജിൽ ക്വാറന്റൈനിൽ ആണ്. 
20ന് രാവിലെ എട്ടരക്ക് തേനിയിൽനിന്നും ബൈക്കിൽ ആണ്ടിപ്പെട്ടി വരെ എത്തിയ ഇയാൾ പിന്നീട് ഇരുപതു കിലോമീറ്ററോളം പഴനി റൂട്ടിലൂടെ നടന്നും വിവിധ ബൈക്കുകളിൽ  കൈകാണിച്ചു കയറിയും പാലക്കാട്‌ റോഡിൽ എത്തി. തുടർന്ന് രാത്രിയിൽ പാലക്കാട്‌ ചെക്ക്പോസ്റ്റിനു സമീപത്തുനിന്നും പാർസൽ കയറ്റിവന്ന ലോറിയിൽ കയറിപ്പറ്റി. എന്നാൽ അനധികൃതമായി ആളെ കയറ്റിക്കൊണ്ടു പോകുന്നത് പിടിക്കപ്പെട്ടാൽ പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ലോറി ഡ്രൈവർ ഇയാളെ മണ്ണാർക്കാട് ഇറക്കി വിടുകയായിരുന്നു.
 മണ്ണാർക്കാട്നിന്നും കാൽനടയായി മഞ്ചേരി എത്തുകയും അവിടെ നിന്ന് കൊണ്ടോട്ടി വഴി മുക്കത്തെത്തുകയുമായിരുന്നു. 
രഹസ്യ വിവരം ലഭിച്ച പൊലീസ് ഇയാളെ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യുകയും ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ  ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.  മുക്കത്തിനടുത്ത കെട്ടാങ്ങലിൽ ബൈക്ക് വർക്ക്‌ ഷോപ്പ് നടത്തുന്ന ആളാണ് ഭൂപതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top