25 April Thursday

പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കാൻ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
കോഴിക്കോട്‌ 
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ  അണുവിമുക്തമാക്കാൻ എസ്‌എഫ്‌ഐ ക്യാമ്പയിന്‌ തുടക്കം. നടക്കാവ്‌ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ ക്യാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു.  
ജില്ലാ സെക്രട്ടറി ടി അതുൽ, പ്രസിഡന്റ് ആർ സിദ്ധാർഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സിനാൻ ഉമ്മർ, എം കെ ബിബിൻരാജ്, അലൈഡ ഗിരീഷ്, ജില്ലാ ജോ.സെക്രട്ടറി എം ടി മുഹമ്മദ് ഇർഷാദ്, എ പി നവ്യ എന്നിവർ നേതൃത്വംനൽകി. പരീക്ഷ കേന്ദ്രങ്ങളിൽ കൈ കഴുകൽ കേന്ദ്രങ്ങള്‍ ഒരുക്കും. പരീക്ഷയ്ക്കെത്താന്‍ വാഹന സൗകര്യം ആവശ്യമുള്ള വിദ്യാർഥികൾക്കുള്ള സൗകര്യവുമൊരുക്കും. അതിനായി നാളെ മുതൽ ഏരിയ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓൺലൈൻ ഹെൽപ്‌ ഡെസ്‌കുകൾ ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top