25 April Thursday

ആദായ നികുതി ഓഫീസിലേക്ക്‌ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

 കോഴിക്കോട്‌

അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ദളിത്, ആദിവാസി, കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക്‌ മാർച്ച് നടത്തി. ദളിത്, ആദിവാസി, കർഷക തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരം 12 ഇന മുദ്രാവാക്യങ്ങളുയർത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം. 
കെഎസ്‌കെടിയു, ബികെഎംയു, പികെഎസ്, എകെഎസ്, എഐഡിആർഎം എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം. ദളിതർക്കെതിരായ അക്രമണം തടയുക, കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കുക, ഭൂമി വിതരണത്തിൽ ദളിതർക്ക്‌ മുൻഗണന ഉറപ്പാക്കുക, സ്വകാര്യമേഖലയിലും സംവരണം ഉറപ്പാക്കുക, തൊഴിലുറപ്പ്‌ പദ്ധതി സംരക്ഷിക്കുക തുടങ്ങിയവയായിരുന്നു സമരത്തിൽ ഉന്നയിച്ച പ്രധാന മുദ്രാവാക്യങ്ങൾ. 
ബികെഎംയു ജില്ലാ സെക്രട്ടറി ടി സുരേഷ് അധ്യക്ഷനായി. പികെഎസ് സംസ്ഥാന സെക്രട്ടറി മധു വണ്ടിത്തടം ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ,  ജില്ലാ പ്രസിഡന്റ്‌ ആർ പി ഭാസ്‌കരൻ,  ഒ എം ഭരദ്വാജ്,  കെ കെ ബാലകൃഷണൻ, സി ശ്യാം കിഷോർ, സി ബാലൻ, പി ബാബുരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top