28 March Thursday

ജനറൽ ഇൻഷുറൻസ്‌ ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

 

കോഴിക്കോട്‌
ജോയിന്റ്‌ ഫോറം ഓഫ്‌ ട്രേഡ്‌ യൂണിയൻസ്‌ ആൻഡ്‌ അസോസിയേഷൻ നേതൃത്വത്തിൽ ജനറൽ ഇൻഷുറൻസ്‌ ജീവനക്കാരും ഓഫീസർമാരും ധർണ നടത്തി. നടക്കാവ്‌ യുണൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ റീജണൽ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ ദേശീയ വൈസ്‌ പ്രസിഡന്റ്‌ പി പി കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സി വിശ്വനാഥൻ അധ്യക്ഷനായി. ശ്രീജി, വേലായുധൻ, രമേഷ്‌കുമാർ, രോഹിത്‌ കേയൻ, സി സുന്ദരൻ, ശശികുമാർ, അനിൽകുമാർ, എം ടി ശിവരാജൻ, ഹംസ പാറപ്പുറത്ത്‌ എന്നിവർ സംസാരിച്ചു. കെപിഐ നിബന്ധനകൾ സുതാര്യമായി ചർച്ചചെയ്യുക, പൊതുമേഖലയെ തകർക്കുന്ന നിർദേശങ്ങൾ പിൻവലിക്കുക, നിയമന നിരാേധനം നീക്കി എല്ലാ തസ്‌തികകളിലും റിക്രൂട്ട്‌മെന്റ്‌ നടത്തുക, പൊതുമേഖലാ ജനറൽ ഇൻഷുറൻസ്‌ ഓഫീസുകളുടെ അടച്ചുപൂട്ടൽ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top