27 April Saturday
ജ്യൂസിൽ മയക്കുമരുന്ന്‌ നൽകി പീഡനം

കോൺഗ്രസ്‌ നേതാവുൾപ്പെടെ രണ്ട്‌ പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
 
കോഴിക്കോട്‌
സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന്‌ പറഞ്ഞ്‌ കോഴിക്കോട്ടെത്തിച്ച്‌ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന്‌ നൽകി പീഡിപ്പിച്ച സംഭവത്തിൽ കോൺഗ്രസ്‌ നേതാവുൾപ്പെടെ രണ്ടുപേർ അറസ്‌റ്റിൽ.  കർഷക കോൺഗ്രസ്‌ മലപ്പുറം ജില്ലാ സെക്രട്ടറിയും തൃക്കുളം മണ്ഡലം കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റുമായ തിരൂരങ്ങാടി പള്ളിപ്പടി കടവത്ത്‌ സൈതലവി (61) മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ കുന്നുമ്മൽ കടവത്ത്‌ വീട്ടിൽ അബൂബക്കർ (63),  എന്നിവരെയാണ്‌ ടൗൺ അസി. കമീഷണർ പി ബിജുരാജ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കോട്ടയം സ്വദേശിയായ ഇരുപത്തിനാലുകാരിയെ കണ്ണൂർ സ്വദേശിയായ സിനിമാ–- സീരിയൽ താരമാണ്‌ കോഴിക്കോട്ടെത്തിച്ചത്‌. നിർമാതാവിനെ കണ്ടാൽ സിനിമയിൽ അവസരം ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. 
രണ്ടുദിവസം നഗരത്തിൽ താമസിച്ച യുവതിയെ  കാരപ്പറമ്പ്‌ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. മയക്കുമരുന്ന്‌ കലർത്തിയ ജ്യൂസ്‌ കുടിച്ച ഉടനെ യുവതി ബോധരഹിതയായി. തുടർന്ന്‌ അബൂബക്കറും സെയ്‌തലവിയും ചേർന്ന്‌ പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ ഇരുവരും ചേർന്ന്‌ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ നടക്കാവ്‌ പൊലീസ്‌ കേസെടുത്തിരുന്നു. പിന്നീട്‌ കേസ്‌ ടൗൺ അസി. കമീഷണർക്ക്‌ കൈമാറി.
അന്വേഷണത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച നടി പ്രതികളിൽനിന്ന്‌ പണംവാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top